രാഹുലിന്റെ സഹ പരശീലകരായി ടി ദിലീപും പരസ് മാംബ്രേയും ലങ്കയിലേക്ക്

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിന് ഫീല്‍ഡിംഗ് കോച്ചും ബൗളിംഗ് കോച്ചുമായി എത്തുന്നത് യഥാക്രമം ടി ദിലീപും പരസ് മാംബ്രേയും. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ സഹായികളായി ഇവരാകും ലങ്കയിലുണ്ടാകുക. ഇന്ത്യ ജൂലൈ 13 മുതൽ 25 വരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ശ്രീലങ്കയിൽ കളിക്കുക. ശിഖര്‍ ധവാന്‍ ആണ് ടീമിന്റെ നായകൻ.

ദിലീപ് ഹൈദ്രാബാദ് ടീമിന്റെ ഫീൽഡിംഗ് കോച്ചാണ്. മുമ്പ് ഇന്ത്യ എ ടീമിനൊപ്പം താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ൽ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചാകുവാന്‍ താരത്തിനെ അഭിമുഖം ചെയ്ത എംഎസ്കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി മികച്ച അഭിപ്രായമാണ് ദിലീപിനെക്കുറിച്ച് പറ‍‍ഞ്ഞത്.

 

Previous articleരണ്ട് സെർബിയൻ താരങ്ങൾ മൊഹമ്മദൻസിൽ
Next articleലെഫ്റ്റ് ബാക്കായി ജോസെ ഗയയെ ബാഴ്സലോണ ലക്ഷ്യമിടുന്നു