സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം പരാജയപ്പെട്ടു. ഇന്ന് ആസാമിനെ നേരിട്ട കേരളം 4 വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 128 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആസാം 3 പന്ത് ശേഷിക്കവെ വിജയം കണ്ടു. റയാൻ പരാഗ 33 പന്തിൽ 57 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ആസാമിനെ വിജയത്തിൽ എത്തിക്കുക ആയിരുന്നു.
കേരളം പൊരുതി നോക്കി എങ്കിലും പരാജയം തടയാൻ ആയില്ല. കേരളത്തുനായി സിജോമോനും ജലജ് സക്സേനയും 2 വിക്കറ്റ് വീതം വീഴ്ത്തി.ഇന്ന് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന കേരളത്തിന്റെ ബാറ്റിംഗിന് പതിവു പോലെ തിളങ്ങാൻ ആയിരുന്നുല്ല. ആകെ 20 ഓവറിൽ 127/6 റൺസ് മാത്രമേ കേരളത്തിന് നേടാൻ ആയുള്ളൂ. മുൻനിര ബാറ്റർമാർ ആരും തിളങ്ങിയില്ല.
വരുൺ നായർ (2), സൽമാൻ നിസാർ (8), വിഷ്ണു വിനോദ് (5), സഞ്ജു സാംസൺ (8), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 31 റൺസ് എടുത്തു.
അവസാനം അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തിന് പൊരുതാവുന്ന സ്കോർ നൽകിയത്. ബാസിത് 31 പന്തിൽ 46 നേടി ടീമിന്റെ ടോപ് സ്കോറർ ആയി. സച്ചിൻ ബേബി 17 പന്തിൽ 18 റൺസും നേടി പുറത്താകാതെ നിന്നു.
കേരളം ഇതിനു മുമ്പ് നടന്ന 6 മത്സരങ്ങളും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിച്ചതോടെ ആസാമമ്മും അടുത്ത റൗണ്ടിലേക്ക് കടക്കും.