ഐ പി എല്ലിൽ നിന്ന് വിരമിച്ചിട്ടില്ല, നവംബറിലേക്ക് പൂർണ്ണ ഫിറ്റ്നസിൽ എത്തും എന്ന് ധോണി

Newsroom

Picsart 23 10 27 12 10 50 359
Download the Fanport app now!
Appstore Badge
Google Play Badge 1

താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രമെ വിരമിച്ചിട്ടുള്ളൂ എന്ന് ഓർമ്മിച്ച് എം എസ് ധോണി. ബെംഗളൂരുവിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ ആണ് ധോണി താൻ വിരമിച്ചിട്ടില്ല എന്ന കാര്യം ഓർമ്മിപ്പിച്ചത്. അവതാരകൻ ധോണിയോട് താങ്കൾ വിരമിച്ചല്ലോ എന്ന് അതിസംബോധന ചെയ്തപ്പോൾ അവതാരകനെ അടുത്ത ആൾ തിരുത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രമാണ് വിരമിച്ചത് എന്ന് പറഞ്ഞു. ധോണി ഇതിന് ചിരിച്ചു കൊണ്ട് അതെ എന്ന് പറയുകയും ചെയ്തു.

ധോണി 23 10 27 12 11 15 160

അടുത്ത ഐ പി എല്ലിൽ ധോണി ഉണ്ടാകും എന്ന് സൂചന തരുന്ന കാര്യമാണ് ഇത്. കഴിഞ്ഞ ഐ പി എൽ അവസാനം താൻ വിരമിക്കുന്നില്ല എന്നും നവംബറിൽ ആകും താൻ അടുത്ത സീസണിൽ ഉണ്ടാകുമോ എന്ന് അറിയിക്കുക എന്നും ധോണി പറഞ്ഞിരുന്നു. മുട്ടിന് ശസ്ത്രക്രിയ നടത്തിയ ധോണി ഇപ്പോൾ പൂർണ്ണ ആരോഗ്യത്തിലേക്ക് വരുന്നതിന് അടുത്താണ്.

“മുട്ടിന് നടത്തിയ ശസ്ത്രക്രിയയെ താൻ അതിജീവിച്ചു, ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്, നവംബറോടെ കൂടുതൽ സുഖം ആകും ഡോക്ടർ എന്നോട് പറഞ്ഞു. എന്നാൽ ഇപ്പോൾ ദിനചര്യയിൽ ഈ പരിക്ക് പ്രശ്‌നവും തരുന്നില്ല,” ധോണി പറഞ്ഞു.