ധോണിയില്‍ നിന്ന് പലതും പഠിച്ചു: ഋഷഭ് പന്ത്

Sports Correspondent

ധോണി താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണെന്നും മുന്‍ ഇന്ത്യന്‍ നായകനില്‍ നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നും അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. വിക്കറ്റിനു പിന്നിലെ ധോണിയുടെ ക്രിയേറ്റിവിറ്റിയാണ് തന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ ക്യാച്ചുകളുടെ റെക്കോര്‍ഡില്‍ എത്തിയ ശേഷം മാധ്യമത്തോട് സംസാരിക്കുമ്പോളാണ് പറഞ്ഞത്. ധോണി വിരമിക്കുമ്പോള്‍ ഏകദിന ടീമിലേക്ക് പകരം എത്തുവാന്‍ മുന്‍ പന്തിയില്‍ വിലയിരുത്തപ്പെടുന്ന യുവതാരം പറയുന്നത് വ്യക്തി എന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും താന്‍ ധോണിയില്‍ നിന്ന് പലതും പഠിച്ചുവെന്നാണ്.

തനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ധോണിയോട് പങ്കുവയ്ക്കാവുന്നതാണെന്നും അതിനുള്ള പ്രതിവിധി ധോണി തന്നെ ഉടനടി നല്‍കുമെന്നും താരം പറഞ്ഞു. ധോണിയ്ക്കൊപ്പമുള്ളപ്പോള്‍ തനിക്ക് ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിക്കുമെന്നും ഋഷഭ് പന്ത് അഭിപ്രായപ്പെട്ടു.