മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ നസീർ ജംഷദിന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് 10 വർഷത്തെ വിലക്ക്. പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ ഒത്തുകളിച്ചതിന്റെ പേരിലാണ് താരത്തിന് വിലക്ക്. കഴിഞ്ഞ ഡിസംബറിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻറെ അഴിമതി വിരുദ്ധ സംഘത്തിനോട് സഹകരിക്കാത്തതിന്റെ പേരിൽ താരത്തിന് നേരത്തെ ഒരു വർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പാകിസ്താന് വേണ്ടി 48 ഏകദിനങ്ങളും 2 ടെസ്റ്റും കളിച്ച താരമാണ് നസീർ ജംഷദ്. വിലക്ക് കാലാവധി കഴിയുന്നത് വരെ ക്രിക്കറ്റ് കളിക്കാനോ അതുമായി ബന്ധപ്പെട്ട നടത്തിപ്പിനോ താരത്തിന് പങ്കെടുക്കാനാവില്ല. നസീർ ജംഷദിന് പുറമെ മറ്റു താരങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്റ്സ്മാൻമാരായ ഷാർജീൽ ഖാൻ, ഖാലിദ് ലതീഫ് എന്നിവർക്ക് അഞ്ചു വർഷവും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഇർഫാന് ഒരു വർഷവും ഓൾ റൗണ്ടർ മുഹമ്മദ് നവാസിന് രണ്ടു മാസവുമാണ് വിലക്കുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial