പാകിസ്ഥാനിൽ വാതുവെപ്പ് നടത്തുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷ നടപടികൾ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ നിയമ പ്രകാരം ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനോ സാക്ഷികളെ വിസ്തരിക്കാനോ കഴിയുകയില്ല. ഗവൺമെന്റുമായി ഇതിനെ പറ്റി സംസാരിച്ചെന്നും ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ക്രിക്കറ്റിൽ വാതുവെപ്പ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി പറഞ്ഞു.
അതെ സമയം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ ഐ.സി.സി അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കുന്നത് തുടരുമെന്നും ഇഹ്‌സാൻ മാനി വ്യക്തമാക്കി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട ഷർജീലിന് വിലക്ക് കഴിഞ്ഞതിന് ശേഷം പാകിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം നൽകിയതിനെ ചെല്ലി പാകിസ്ഥാനിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.