നസീം ഷാക്ക് ഹാട്രിക്, ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ ജയത്തിനരികെ

Photo: Twitter/@ICC
- Advertisement -

പാകിസ്ഥാനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി മുൻപിൽ കണ്ട് ബംഗ്ലാദേശ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ്. റെക്കോർഡ് നേട്ടത്തോടെ ഹാട്രിക് നേടിയ നസീം ഷായാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് 4 വിക്കറ്റ് ശേഷിക്കെ 86 റൺസ് കൂടി വേണം.

ആദ്യം ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ 2 വിക്കറ്റിന് 124 റൺസ് എന്ന നിലയിൽ നിന്ന് നസീം ഷായുടെ ഹാട്രിക്കോടെ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 126 എന്ന നിലയിലേക്ക് തകരുകയായിരുന്നു.  ഇന്നത്തെ പ്രകടനത്തോടെ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും നസീം ഷാ സ്വന്തമാക്കി.

നിലവിൽ 37 റൺസ് എടുത്ത് ക്യാപ്റ്റൻ മോമിനുൾ ഹഖും റൺസ് ഒന്നും എടുക്കാതെ ലിറ്റൻ ദാസുമാണ് ക്രീസിൽ ഉള്ളത്. പാകിസ്ഥാന് വേണ്ടി യാസിർ ഷാ 4 വിക്കറ്റും യാസിർ ഷാ 2 വിക്കറ്റും നേടി.

Advertisement