ടെസ്റ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നസീം ഷാ

Photo: Twitter/@TheRealPCB
- Advertisement -

ടെസ്റ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ നസീം ഷാ. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് നസീം ഷാ ഹാട്രിക് സ്വന്തമാക്കിയത്. 16 വയസ്സും 359 ദിവസവും പ്രായമായിരിക്കെയാണ് നസീം ഷാ ഹാട്രിക് നേടി ചരിത്രം സൃഷ്ട്ടിച്ചത്.

ബംഗ്ലാദേശ് ബാറ്റ്സ്മാൻ നജുമുൽ ഹൊസൈൻ, തൈജുൽ ഇസ്ലാം, മഹമ്മുദുല്ല എന്നിവരെ പുറത്താക്കിയാണ് നസീം ഷാ ഹാട്രിക് നേടിയത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച നസീം ഷാ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഫാസ്റ്റ് ബൗളറായിരുന്നു.

ബംഗ്ലാദേശ് ലെഗ് സ്പിന്നർ അലോക് കാപാലിയുടെ റെക്കോർഡാണ് നസീം ഷാ മറികടന്നത്. പാകിസ്ഥാനെതിരെ പെഷവാറിൽ വെച്ച് 2003ലാണ് അലോക് കാപാലി ഹാട്രിക് നേടിയിരുന്നത്.

Advertisement