നിശ്ചിത ഓവർ പരമ്പരക്കായി ഇംഗ്ലണ്ടിന് പാകിസ്താനിലേക്ക് ക്ഷണം

Staff Reporter

2021ൽ നിശ്ചിത ഓവർ മത്സരങ്ങളാക്കായി ഇംഗ്ലണ്ടിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 2021ന്റെ തുടക്കത്തിൽ പാകിസ്ഥാൻ പര്യടനം നടത്താനുള്ള ക്ഷണം ലഭിച്ച വിവരം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ആണ് അറിയിച്ചത്. എന്നാൽ പരമ്പരയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അടുത്ത ആഴ്ചകളിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ നടത്തി പരമ്പരയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ താരങ്ങളുടെ സുരക്ഷാ പരിഗണിച്ചാവും പരമ്പരയുമായി മുന്നോട്ട് പോവുകയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 2005ലാണ് ഇംഗ്ലണ്ട് ടീം അവസാനമായി പാകിസ്ഥാനിൽ പര്യടനം നടത്തിയത്. ജനുവരിയിൽ ഇംഗ്ലണ്ട് ടീം ടെസ്റ്റ്- നിശ്ചിത ഓവർ പരമ്പരകൾക്കായി ഇന്ത്യയിൽ വരുന്നുണ്ട്. പാകിസ്ഥാൻ പര്യടനം അതിനോട് അനുബന്ധിച്ച് നടത്താനുള്ള ശ്രമമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നത്.