കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാൽ പരിശീലന ക്യാമ്പ് വേണ്ടെന്ന് തീരുമാനിച്ച് പാകിസ്ഥാൻ

- Advertisement -

പാകിസ്ഥാനിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്താൻ ഉദ്ദേശിച്ചിരുന്ന പരിശീലന ക്യാമ്പ് വേണ്ടെന്ന് വെച്ച് പാകിസ്ഥാൻ. പാകിസ്ഥാൻ നാഷണൽ അക്കാദമിയിലെ റൂമുകളുടെ കുറവ് കാരണം സുരക്ഷിതമായ സൗകര്യം ഒരുക്കാൻ കഴിയാത്തതുകൊണ്ടാണ് ക്യാമ്പ് വേണ്ടെന്ന് വെക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും പാകിസ്ഥാൻ കളിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് പരിശീലനം ക്യാമ്പ് നടത്താൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിക്ക് പുറമെ ഒരു ഹോട്ടലിൽ താരങ്ങളെ താമസിപ്പിച്ച് പരിശീലനം നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തിയെങ്കിലും രാജ്യത്ത് കോവിഡ് -19 രോഗികളുടെ എണ്ണം കൂടിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Advertisement