അർട്ടേറ്റയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിക്ക് പുതിയ സഹപരിശീലകൻ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റ് ആയി ജുവാന്മ ലിലോ ചുമതലയേറ്റു. സിറ്റിയുടെ മുൻ സഹ പരിശീലകൻ ആയിരുന്ന അർട്ടേറ്റ രാജിവെച്ച് ആഴ്സണലിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. മുമ്പ് മെക്സിക്കോയിൽ വെച്ച് ഗ്വാർഡിയോളയും ലില്ലോയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവസാന വർഷം ചൈനീസ് ക്ലബായ ക്വിങ്ദാവോ ഹൗങായി ക്ലബിന്റെ മുഖ്യ പരിശീലകനായിരുന്നു.

ലിലോ മുമ്പ് സാമ്പോളിയുടെ സഹ പരിശീലകനായിരുന്നു. ചിലിയുടെയും സെവിയയുടെയും പരിശീലകനായി സാമ്പോളി പ്രവർത്തിക്കുമ്പോൾ ലിലോയും ഒപ്പം ഉണ്ടായിരുന്നു. ഗ്വാർഡിയോളയ്ക്ക് ഒപ്പം വീണ്ടും പ്രവർത്തിക്കാൻ ആകുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് ലില്ലോ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Advertisement