ദുബായ് നടക്കുന്ന പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാൻ ബൗളിങ്ങിന് മുൻപിൽ തകർന്നൊടിഞ്ഞ് ഓസ്ട്രേലിയ. വെറും 202 റൺസിനാണ് ഓസ്ട്രേലിയ ഓൾ ഔട്ട് ആയത്. ഇതോടെ 280 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനും പാകിസ്താനായി. ഒരു ഘട്ടത്തിൽ വിക്കറ്റ് പോവാതെ 142 റൺസ് എടുത്ത ഓസ്ട്രേലിയ ബിലാൽ ആസിഫിന്റെയും മുഹമ്മദ് അബ്ബാസിന്റെയും ബൗളിംഗിന്റെ മുൻപിൽ തകർന്നൊടിയുകയായിരുന്നു. ബിലാൽ ആസിഫ് 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് അബ്ബാസ് ബാക്കിയുള്ള 4 വിക്കറ്റുകൾ വീഴ്ത്തി.
ഓസ്ട്രേലിയൻ നിരയിൽ ഓപ്പണർമാരായ ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും മാത്രമേ പിടിച്ചു നിന്നുള്ളൂ. ഖവാജ 85 റൺസും ഫിഞ്ച് 62 റൺസുമെടുത്തു പുറത്തായി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 142 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. എന്നാൽ തുടർന്ന വന്ന ഓസ്ട്രലിയൻ ബാറ്സ്മാന്മാർക്ക് പാക് ബൗളിങ്ങിന് മുൻപിൽ പിടിച്ചുനിൽക്കാനായില്ല.
ഓസ്ട്രലിയൻ നിരയിൽ മൂന്ന് താരങ്ങളാണ് റണ്ണൊന്നും എടുക്കാതെ പുറത്തായത്. ഓസ്ട്രലിയൻ ഓപ്പണർമാരുടെ മികച്ച പ്രകടനത്തിന് ശേഷം വെറും രണ്ട് പേർ മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്.