ഫലം അല്ല മികച്ച പ്രകടനമാണ് ചൈനക്കെതിരെ വേണ്ടത് – ജെജെ

- Advertisement -

ഒക്ടോബർ 13ന് ചൈനക്ക് എതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ എന്ത് ഫലമുണ്ടാകും എന്നതല്ല പ്രധാന കാര്യം മറിച്ച് നല്ല പ്രകടനം കാഴ്ചവെക്കലാണ് കാര്യം എന്ന് ഇന്ത്യൻ സ്ട്രൈക്കർ ജെജെ. ചൈന ശക്തമായ എതിരാളികൾ ആണ്. അവർക്കെതിരെയുള്ള മത്സരം എളുപ്പമാവുകയും ചെയ്യില്ല. എന്നാലും ഇത്തരം അവസരങ്ങൾ ഇന്ത്യ ഉപയോഗപ്പെടുത്തണം എന്നു ജെജെ പറഞ്ഞു.

എവേ മത്സരമാണ് ഇത് എന്നത് കൊണ്ട് കൂടുതൽ കടുപ്പമാകും എന്നു പറഞ്ഞ ജെജെ പക്ഷെ ഇത്തരം സാഹചര്യങ്ങൾ യു എ ഇയിൽ ഇന്ത്യക്ക് സഹായകമാകും എന്നും പറഞ്ഞു. ചൈനയിൽ വെച്ചാണ് ഇന്ത്യ ചൈന പോര് നടക്കുന്നത്. ഇതുവരെ ചൈനയെ ഇന്ത്യൻ ഫുട്ബോൾ ടീമിന് പരാജയപ്പെടുത്താൻ ആയിട്ടില്ല. യു എ ഇയിൽ ഡിസംബറിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് ഇന്ത്യയുടെ ഈ ചൈനാ യാത്ര.

Advertisement