ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ പാകിസ്ഥാൻ വമ്പൻ തകർച്ചയുടെ വക്കിൽ. ഓസ്ട്രേലിയയുടെ കൂറ്റൻ സ്കോറിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ തകരുകയാണ്. നിലവിൽ പാകിസ്ഥാൻ ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ 493 റൺസ് പിറകിലാണ്.
43 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുന്ന ബാബർ അസം മാത്രമാണ് പാകിസ്ഥാൻ നിരയിൽ ചെറുത്തുനിന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് ആണ് പാകിസ്ഥാന്റെ തകർച്ചക്ക് ആക്കം കൂട്ടിയത്. കമ്മിൻസും ഹസൽവുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും സെഞ്ചുറി നേടിയ ലാബ്ഷെയ്നിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ 3 വിക്കറ്റിന് 589 റൺസ് നിലയിൽ ഡിക്ലയർ ചെയ്തത്. ഡേവിഡ് വാർണർ 335 റൺസും ലാബ്ഷെയിൻ 162 റൺസുമെടുത്തു.