ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ വിജയം കിട്ടാക്കനിയായി പാക്കിസ്ഥാന്‍

Sports Correspondent

കഴിഞ്‍ നാല് ഏകദിനങ്ങളിലായി പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ഒരു ജയത്തിനായി കേഴുകയാണ്. ഏഷ്യയിലെ ഒരു കാലത്തെ പ്രതാപശാലികളും അടുത്തിടെയായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത പാക്കിസ്ഥാന്‍ ബംഗ്ലാദേശുമായി അവസാനം കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെട്ടുവെന്നത് വിശ്വസിക്കുക ഏറെ പ്രയാസമാണ്.

എന്നാല്‍ ഇരു ടീമുകളും അവസാനം കളിച്ച ഇന്നലത്തെ ഏഷ്യ കപ്പ് സൂപ്പര്‍ 4 മത്സരത്തില്‍ 37 റണ്‍സിന്റെ തോല്‍വി പാക്കിസ്ഥാന്‍ ഏറ്റു വാങ്ങിയപ്പോള്‍ അത് ടീമിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ബംഗ്ലാദേശിനോട്. ഇതിനു മുമ്പ് ഇരു ടീമുകളും ഏറ്റു മുട്ടിയ മറ്റ് മൂന്ന് അവസരങ്ങളിലും ബംഗ്ലാദേശ് 8 വിക്കറ്റ് ജയം, 7 വിക്കറ്റ് ജയം, 79 റണ്‍സ് ജയം എന്നിങ്ങനെ സ്വന്തമാക്കുകയായിരുന്നു.