ഫൈനലില്‍ ഫകര്‍ സമനു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടെന്ന് പ്രഖ്യാപിച്ച് സര്‍ഫ്രാസ്

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ടി20 ഫൈനലില്‍ പാക്കിസ്ഥാന് ഹാരിസ് സൊഹൈലിനെ ഒഴിവാക്കി. നാളെ നടക്കുന്ന ഫൈനലില്‍ അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഹാരിസ് സൊഹൈലിനു പകരം ഷാഹിബ്സാദ ഫര്‍ഹാനാണ് അവസരം നല്‍കിയിരിക്കുന്നത്.

മുഹമ്മദ് ഹഫീസും ഹാരിസ് സൊഹൈലുമാണ് ഇതുവരെ ഫകര്‍ സമനൊപ്പം ഓപ്പണിംഗ് ചെയ്യാനെത്തിയത്. സൊഹൈലിനു അവസാന 12ല്‍ സ്ഥാനം ലഭിക്കാത്ത് സ്ഥിതിയ്ക്ക് ഫര്‍ഹാനാവും ഫകര്‍ സമനൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഫര്‍ഹാന്റെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മികവാര്‍ന്ന പ്രകടനമാണ് ഫര്‍ഹാനു പാക്കിസ്ഥാന്‍ ടീമില്‍ ഇടം നല്‍കിയത്. ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി കളിച്ച താരം അവര്‍ക്കായി ഓപ്പണിംഗാണ് ചെയ്തത്. 15 മത്സരങ്ങളില്‍ നിന്ന് 365 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial