രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ പതറുന്നു, ലീഡ് 244 റണ്‍സ്

Sports Correspondent

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ ബൗളര്‍മാര്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനം. ആദ്യ ഇന്നിംഗ്സിലെ ഹീറോ ഷാന്‍ മസൂദിനെ പൂജ്യത്തിന് പുറത്തായ ശേഷം മത്സരത്തിന്റെ ഒരു ഘട്ടത്തിലും പാക് താരങ്ങള്‍ക്ക് നിലയുറപ്പിക്കുവാനായിരുന്നില്ല. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 137/8 എന്ന നിലയിലാണ്. 244 റണ്‍സിന്റെ ലീഡാണ് ടീമിന് കൈവശമഉള്ളത്.

ആസാദ് ഷഫീക്ക്(29), മുഹമ്മദ് റിസ്വാന്‍(27), ആബിദ് അലി(20), അസ്ഹര്‍ അലി(18) എന്നിവരാണ് പുറത്തായ  പ്രധാന സ്കോറര്‍മാര്‍.

പാക്കിസ്ഥാന് വേണ്ടി 12 റണ്‍സുമായി യസീര്‍ ഷായും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അബ്ബാസുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.