ഷെയ്ൻ വാട്സണെ പരിശീലകനായി എത്തിക്കാൻ പാകിസ്താന്റെ ശ്രമം

Newsroom

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സണെ എത്തിക്കാൻ പിസിബി ശ്രമം. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വാട്സണ് മുന്നിൽ ഓഫർ വെച്ചതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു.

ഷെയ്ൻ 24 03 10 08 59 56 577

പാകിസ്താൻ ടീമിന് നിലവിൽ ഒരു പ്രധാന പരിശീലകനില്ല. ഏപ്രിലിൽ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലാൻഡിലേക്ക് പോകാൻ ഒരുങ്ങുന്ന പാകിസ്ഥാൻ ടീം പെട്ടെന്ന് തന്നെ ഒരു മുഖ്യ പരിശീലകനെ നിയമിക്കാൻ ആണ് ശ്രമിക്കുന്നത്. മുൻ വെസ്റ്റിൻഡീസ് താരം ഡാരൻ സമിയുമായും പാകിസ്താൻ ചർച്ചകൾ നടത്തുന്നുണ്ട്‌.

നിലവിൽ പാക്കിസ്ഥാനിലുള്ള വാട്‌സൺ ഈ വർഷം പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിൻ്റെ പരിശീലകനായി പ്രവർത്തിക്കുന്നുണ്ട്. അവരെ അഞ്ച് വർഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലേക്ക് എത്തിക്കാൻ വാട്സണ് ആയി. മേജർ ലീഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിൻ്റെ പരിശീലകനായും വാട്സൺ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ അസിസ്റ്റൻ്റായും പ്രവർത്തിച്ചിട്ടുണ്ട്