ന്യൂസിലൻഡ് 372ന് ഓളൗട്ട്, ഓസ്ട്രേലിയക്ക് ജയിക്കാൻ 279 റൺസ്

Newsroom

Picsart 24 03 10 09 09 38 110
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലൻഡ് അവരുടെ രണ്ടാം ഇന്നിംഗ്സിൽ 372ന് ഓളൗട്ട് ആയി. അവർ ഇപ്പോൾ ഓസ്ട്രേലിയക്ക് മുന്നിൽ 279 എന്ന വിജയലക്ഷ്യം വെച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ ന്യൂസിലൻഡിനായി. അവർക്ക് ആയി നാലു താരങ്ങൾ അർധ സെഞ്ച്വറി നേടി.

ഓസ്ട്രേലിയ 24 03 10 09 09 58 652

82 റൺസുമായി രചിൻ രവീന്ദ്രയാണ് ടോപ് സ്കോറർ ആയത്. ടോം ലഥം 73 റൺസ് എടുത്തു. വില്യംസൺ 51, മിച്ചൽ 58 എന്നിവരും ന്യൂസിലൻഡിനായി തിളങ്ങി. ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് നാലു വിക്കറ്റും നഥാൻ ലിയോൺ 3 വിക്കറ്റും വീഴ്ത്തി.

നേരത്തെ ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 162 റൺസിനും ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 256 റണ്ണിനും ഓളൗട്ട് ആയിരുന്നു.