9 വിക്കറ്റ് ജയം, പാക്കിസ്ഥാന് ഏകദിന പരമ്പര

Sports Correspondent

സിംബാബ്‍വേയുടെ 67 റണ്‍സിനെ 10ാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍. ആദ്യ മൂന്ന് മത്സരങ്ങളിലും തങ്ങളുടെ ആധിപത്യമുറപ്പിച്ചാണ് പരമ്പര വിജയം പാക്കിസ്ഥാന്‍ കൈക്കലാക്കിയത്. ആദ്യ പന്തില്‍ ഇമാം-ഉള്‍-ഹക്കിനെ നഷ്ടമായെങ്കിലും പിന്നീട് സിംബാബ്‍വേ ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും മത്സരത്തില്‍ ചെയ്യാനായിരുന്നില്ല.

24 പന്തില്‍ 43 റണ്‍സ് നേടി ഫകര്‍ സമനും 19 റണ്‍സുമായി ബാബര്‍ അസവുമാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസര്‍ബാനി ഒരു വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial