മൂന്നാം ഏകദിനവും ജയിച്ച് പാകിസ്താൻ പരമ്പര സ്വന്തമാക്കി

Newsroom

പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയിലെ മൂന്നാം മത്സരവും പാകിസ്താൻ വിജയിച്ചു. ഇന്ന് 26 റൺസിന്റെ വിജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 286-6 എന്ന സ്കോറാണ് ഉയർത്തിയത്. പാകിസ്താനു വേണ്ടി ഇമാമും ഹഖ് 107 പന്തിൽ 90 റൺസുമായി ടോപ് സ്കോറർ ആയി. 54 റൺസുമായി ബാബർ അസവും തിളങ്ങി.

Picsart 23 05 04 00 40 53 853

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് 261 റൺസ് എടുക്കുന്നതിന് ഇടയിൽ ഓൾ ഔട്ട് ആയി. 65 റൺസ് എടുത്ത ടോർൺ ബ്ലണ്ടൽ ന്യൂസിലൻഡ് ടോപ് സ്കോറർ ആയി. അവസാനം 64 റൺസുമായി മകോഞ്ചി പുറത്താകാതെ നിന്നു എങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കാത്തതിനാൽ ന്യൂസിലൻഡിന് ജയിക്കാൻ ആയില്ല. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി, നസീം ഷാ, മുഹമ്മദ് വാസിൻ ജൂനിയർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ പാകിസ്താൻ പരമ്പര സ്വന്തമാക്കി.