ഇന്ത്യയെ തോൽപ്പിച്ച ശേഷം കടയിൽ നിന്ന് സാധനം വാങ്ങിയാൽ പോലും പൈസ കൊടുക്കേണ്ട

Newsroom

2021 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച ശേഷം തനിക്ക് പാകിസ്താനിൽ വലിയ സ്നേഹം ആണ് കിട്ടുന്നത് എന്ന് അവരുടെ ഓപ്പണർ റിസുവാൻ.

ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ ജയിച്ചപ്പോൾ, അത് ഒരു മത്സരം മാത്രമാണെന്നാണ് ഞാൻ കരുതിയത്. കാരണം ഞങ്ങൾ ആ കളി അനായാസം ജയിച്ചിരുന്നു. റിസ്വാൻ പറയുന്നു. പക്ഷേ, പാക്കിസ്ഥാനിൽ വന്നപ്പോഴാണ് ആ മത്സരത്തിന്റെ അർത്ഥം മനസ്സിലായത്. എപ്പോൾ കടയിൽ പോയാലും പാകിസ്താനിൽ ആരും എന്നിൽ നിന്ന് പണം വാങ്ങില്ല. അവർ പറയും, ‘നീ പോകൂ, പോകൂ. ഞാൻ നിങ്ങളിൽ നിന്ന് പണം വാങ്ങില്ല!” എന്ന്. റിസ്വാൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

Picsart 22 12 16 00 39 32 601

ആളുകൾ പറയും, ‘ഇവിടെ നിങ്ങൾക്ക് എല്ലാം സൗജന്യമാണ്’ എന്ന്. ആ മത്സരത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള എല്ലാവരുടെയും സ്നേഹമാണിത് എന്നും അദ്ദേഹം പറഞ്ഞു.

അന്ന് ലോകകപ്പിൽ ബാബറും റിസ്വാനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റ് പാട്ണർഷിപ്പിൽ തന്നെ ഇന്ത്യയെ തോൽപ്പിച്ചിരുന്നു.