പാകിസ്താൻ ആതിഥ്യം വഹിക്കാൻ പോകുന്ന 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള ഏക വേദിയായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ലാഹോറിനെ നിശ്ചയിച്ചു. ഇന്ത്യ ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ ആയി പാകിസ്താനിൽ പോകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാലും പാകിസ്താൻ ഇന്ത്യ കളിക്കാൻ വരും എന്ന പ്രതീക്ഷയിൽ ആണ് ടൂർണമെന്റ് പ്ലാൻ ചെയ്യുന്നത്.
2025 ഫെബ്രുവരിയിൽ ആണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. ലാഹോറിന് പുറമെ കറാച്ചിയും റാവൽപിണ്ടിയുമാണ് മറ്റ് നിയുക്ത വേദികൾ. 2023ലെ ഏഷ്യാ കപ്പ് പാകിസ്താനിൽ നടന്നപ്പോൾ ഇന്ത്യ പോയിരുന്നില്ല. അവസാനം ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തേണ്ടി വന്നിരുന്നു.
ലാഹോറിൽ മത്സരങ്ങൾ നടക്കുകയാണെങ്കിൽ ഇന്ത്യൻ ആരാധകർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വാഗാ അതിർത്തിയിലൂടെ കളി കാണാൻ പോകാൻ എന്ന് കണക്കിലെടുത്താൻ ലാഹോർ വേദിയായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 2008 ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോയിട്ടില്ല.