പാക്കിസ്ഥാന്‍ ക്രിക്കറ്റ് തന്നെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് പരാതി പറഞ്ഞ് ഷൊയ്ബ് അക്തര്‍. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ക്രിക്കറ്റ് നടത്തിപ്പ് മുന്‍ കളിക്കാരെ ഏല്പിക്കുമ്പോളും പാക്കിസ്ഥാനിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് അക്തര്‍ പറയുന്നത്. ഇന്ത്യയില്‍ സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്, രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് അക്കാഡമിയുടെ തലവന്‍. ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റിന്റെ തലപ്പത്ത് ഗ്രെയിം സ്മിത്താണ് കോച്ച് മാര്‍ക്ക് ബൗച്ചറും. പാക്കിസ്ഥാനില്‍ എന്നാല്‍ സ്ഥിതി വ്യത്യസ്തമാണെന്ന് അക്തര്‍ വ്യക്തമാക്കി.
തന്നെ അവര്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് അക്തര്‍ കൂട്ടിചേര്‍ത്തു. താന്‍ ടിവിയില്‍ ഇങ്ങനെ ഇരിക്കേണ്ടയാളല്ലെന്നും തന്നെ ക്രിക്കറ്റ് നടത്തിപ്പിനായി ഉപയോഗിക്കണമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.