പാകിസ്താനിൽ ചെന്ന് ടെസ്റ്റ്, ഏകദിന, ട്വി20 പരമ്പരകൾ കളിക്കാൻ ബംഗ്ലാദേശ് സമ്മതിച്ചു

- Advertisement -

അങ്ങനെ നീണ്ട ചർച്ചകൾക്ക് ഒടുവിൽ പാകിസ്ഥാനിൽ ചെന്ന് മൂന്ന് ഫോർമാറ്റിലും പരമ്പരകൾ കളിക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചു. രണ്ട് ടെസ്റ്റും, ഒരു ഏകദിനവും, മൂന്ന് ട്വി20 മത്സരങ്ങളും പാകിസ്താനിൽ കളിക്കാൻ ആണ് ബംഗ്ലാദേശ് സമ്മതിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങളിൽ ആയാകും പരമ്പരകൾ നടക്കുക. എല്ലാ മാസവും ഉണ്ടാകുന്ന ഇടവേളയിൽ ബംഗ്ലാദേശ് തിരിച്ച് അവരുടെ രാജ്യത്തിലേക്ക് മടങ്ങും.

പാകിസ്താൻ പ്രീമിയർ ലീഗ് നടക്കുന്നതിനാലാണ് പരമ്പരകൾക്ക് ഇടയിൽ ഇടവേളകൾ വേണ്ടി വരുന്നത്. ഈ പരമ്പര പാകിസ്ഥാൻ സുരക്ഷിതമാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ സഹായിക്കും എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

Tour schedule:

24 Jan – 1st T20I, Lahore

25 Jan – 2nd T20I, Lahore

27 Jan – 3rd T20I, Lahore

7-11 Feb – 1st Test, Rawalpindi

3 Apr – One-off ODI, Karachi

5-9 Apr – 2nd Test, Karachi

Advertisement