പെരിന്തൽമണ്ണയിൽ ഇന്ന് കലാശപോരാട്ടം, കിരീടത്തിനായി ഫിഫാ മഞ്ചേരിയും എ വൈ സി ഉച്ചാരക്കടവും

- Advertisement -

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശ പോരാട്ടമാണ്. ഇന്ന് ഫൈനലിൽ സെവൻസിലെ വമ്പൻ ടീമായ ഫിഫാ മഞ്ചേരിയും എ വൈ സി ഉച്ചാരക്കടവുമാണ് നേർക്കുനേർ വരുന്നത്. ഇന്നലെ നടന്ന സെമി ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആണ് ഫിഫ മഞ്ചേരി ഫൈനലിലേക്ക് കടന്നത്‌. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. ആദ്യ പാദ സെമി ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.

ഫിഫാ മഞ്ചേരിയുടെ സീസണിലെ രണ്ടാം ഫൈനലാണിത്. ആദ്യ കിരീടമാകും ഫിഫ ലക്ഷ്യം വെക്കുന്നത്. ഫൈനലിലെ മറ്റൊരു ടീമായ എ വൈ സി ഉച്ചാരക്കടവിന്റെ ആദ്യ ഫൈനലാണ് ഇത്. എഫ് സി പെരിന്തൽമണ്ണയെ സെമിയിൽ തോൽപ്പിച്ച് ആയിരുന്നു എ വൈ സി ഫൈനലിൽ എത്തിയത്.

Advertisement