പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി പാക്കിസ്ഥാന്‍, ഓസ്ട്രേലിയയ്ക്കെതിരെ ടീം പ്രഖ്യാപിച്ചു

മാര്‍ച്ച് 22നു ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി പാക്കിസ്ഥാന്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ ആറ് മുഖ്യ താരങ്ങള്‍ക്കാണ് വിശ്രമം നല്‍കിയിരിക്കുന്നത്. സര്‍ഫ്രാസ് അഹമ്മദിന്റെ അഭാവത്തില്‍ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനത്തിന്റെ ബലത്തില്‍ ഉമര്‍ അക്മല്‍, ഹാരിസ് സൊഹൈല്‍, ജുനൈദ് ഖാന്‍, യസീര്‍ ഷാ എന്നിവര്‍ തിരികെ ടീമിലെത്തിയിട്ടുണ്ട്.

സര്‍ഫ്രാസ് അഹമ്മദിനു പുറമെ ബാബര്‍ അസം, ഫകര്‍ സമന്‍, ഹസന്‍ അലി, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് പാക്കിസ്ഥാന്‍ ടീം വിശ്രമം നല്‍കിയിരിക്കുന്നത്. താരങ്ങളുടെ വര്‍ക്ക് ലോഡ് പരിഗണിച്ച് ലോകകപ്പിനു മുമ്പ് താരങ്ങളെ വീണ്ടും പൂര്‍ണ്ണ സജ്ജരാക്കുന്നതിനു വേണ്ടിയാണ് വിശ്രമം നല്‍കിയെതന്ന് നാഷണല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇന്‍സമാം ഉള്‍ ഹക്ക് വ്യക്തമാക്കി.

പാക്കിസ്ഥാന്‍: ഷൊയ്ബ് മാലിക്, ആബിദ് അലി, ഫഹീം അഷ്റഫ്, ഹാരിസ് സൊഹൈല്‍, ഇമാദ് വസീം, ഇമാം-ഉള്‍-ഹക്ക്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് റിസ്വാന്‍, സാദ് അലി, ഷാന്‍ മക്സൂദ്, ഉമര്‍ അക്മല്‍, ഉസ്മാന്‍ ഷിന്‍വാരി, യസീര്‍ ഷാ

Exit mobile version