ദക്ഷിണാഫ്രിക്കന്‍ ഏകദിനങ്ങള്‍ക്കുള്ള പാക് ടീം പ്രഖ്യാപിച്ചു

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. ജനുവരി 19നു ആരംഭിയ്ക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ സംഘത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പര കൈവിട്ട പാക്കിസ്ഥാന് ഏകദിന പരമ്പരയില്‍ മികവ് പുലര്‍ത്തിയാല്‍ മാത്രമേ നാട്ടിലെ ആരാധകരെ തൃപ്തിപ്പെടുത്തുവാനാകുള്ളു.

പാക്കിസ്ഥാന്‍: സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫകര്‍ സമന്‍, ഹസന്‍ അലി, ഹുസൈന്‍ തലത്, ഇമാദ് വസീം, ഇമാം-ഉള്‍-ഹക്ക്, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാന്‍, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഷാന്‍ മക്സൂദ്, ഷൊയ്ബ് മാലിക്, ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി.