5 റൺസ് ജയം പാക്കിസ്ഥാന്, സെമി ന്യൂസിലാണ്ടിന്

പാക്കിസ്ഥാനെതിരെ വിജയം നേടാനായില്ലെങ്കിലും ടീമിന്റെ സെമി അവസരം നഷ്ടപ്പെടുത്തി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 212 റൺസ് നേടിയപ്പോള്‍ ശ്രീലങ്കയെ 148 റൺസിന് താഴെ നിര്‍ത്തിയാൽ പാക്കിസ്ഥാന് സെമി കടക്കാമായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ 101/5 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ ആറാം വിക്കറ്റിൽ പവന്‍ രത്നായകേ – ദസുന്‍ ഷനക കൂട്ടുകെട്ട് നേടിയ 61 റൺസ് കൂട്ടുകെട്ട് ആ കടമ്പ കടക്കുവാന്‍ സഹായിച്ചപ്പോള്‍ ന്യൂസിലാണ്ട് സെമി പ്രവേശിച്ചു.
37 പന്തിൽ 58 റൺസ് നേടിയ പവന്‍ രത്നായകേയും 31 പന്തിൽ 76 റൺസ് നേടി ദസുന്‍ ഷനകയും മികച്ച് നിന്നപ്പോള്‍ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്. കമിൽ മിശാര 26 റൺസും ചരിത് അസലങ്ക 25 റൺസും നേടി പുറത്തായി.
അവസാന ഓവറിൽ 28 റൺസ് നേടേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് വേണ്ടി ദസുന്‍ ഷനക ഷഹീന്‍ അഫ്രീദിയെ ഒരു ഫോറിനും ഹാട്രിക്ക് സിക്സിനും പായിച്ചപ്പോള്‍ അവസാന രണ്ട് പന്തിലെ ലക്ഷ്യം ആറ് റൺസ് മാത്രമായി. എന്നാൽ അവസാന രണ്ട് പന്തിൽ ഷനകയ്ക്ക് റണ്ണൊന്നുമെടുക്കാന്‍ സാധിക്കാതെ പോയപ്പോള്‍ 5 റൺസ് ജയം പാക്കിസ്ഥാന് സ്വന്തമായി.
15 പന്തിൽ 45 റൺസാണ് ദസുന്‍ ഷനക – ദുനിത് വെല്ലാലാഗേ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയത്. പാക്കിസ്ഥാന് വേണ്ടി അബ്രാര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.