പാകിസ്താന് അഫ്ഗാനിസ്താന് എതിരെ ആശ്വാസ വിജയം

Newsroom

ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്താൻ അഫ്ഘാനിസ്ഥാനെ പരാജയപ്പെടുത്തി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച അഫ്ഗാൻ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന് 66 റൺസിന്റെ വിജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 182/7 എന്ന മികച്ച സ്കോർ തന്നെ ഉയർത്തി. അവരുടെ ഈ പരമ്പരയിലെ ഉയർന്ന സ്കോറായിരുന്നു ഇത്. 49 റൺസ് എടുത്ത സെയിം അയൂബ് പാകിസ്താന്റെ ടോപ് സ്കോറർ ആയി.

പാകി 23 03 28 01 50 41 579

31 റൺസ് എടുത്ത ഇഫ്തിഖാർ, 28 റൺസ് എടുത്ത ശദബ് ഖാൻ എന്നിവരും പാകിസ്താനായി നല്ല പ്രകടനം കാഴ്ചവെച്ചു. രണ്ടാമതു ബാറ്റു ചെയ്ത അഫ്ഘാനിസ്ഥാന് ആകെ 116 റൺസ് എടുക്കാനെ ആയുള്ളൂ. 18.4 ഓവറിലേക്ക് അഫ്ഘാനിസ്ഥാൻ ഓൾ ഔട്ട് ആയി. പാകിസ്താനായി ശദബ് ഖാൻ മൂന്ന് വിക്കറ്റ് നേടി. ശദബ് ആണ് കളിയികെ താരമായതും. ഇന്ന് ഇഹ്സാനുള്ളയും മൂന്ന് വിക്കറ്റ് വീഴ്ത്തി.