പിസിബി ചെയർമാൻ സ്ഥാനത്ത് നിന്ന് പാകിസ്താൻ റമിസ് രാജയെ പുറത്താക്കി. പകരം നജാം സേത്തിയെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബുധനാഴ്ച അംഗീകാരം നൽകിയിരിക്കികയാണ്. മുൻ മാധ്യമപ്രവർത്തകൻ ആയ നജാം സേത്തിയെ ആകും ഇനി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ നയിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.
പി സി ബിയുടെ 36ആം ചെയർമാൻ ആയിരിക്കും നജാം സേതി. മുമ്പ് 3 തവണ ഇദ്ദേഹം ഈ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ആയിരുന്നു റമിസ് രാജ ചുമതലയേറ്റത്. പാകിസ്താന്റെ സമീപ കാലത്തെ പ്രകടനങ്ങളും ഒപ്പം റമിസ് രാജയും പാകിസ്താൻ താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണം ആയി.