പാക്കിസ്ഥാന്‍ മധ്യ നിര കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുകയും പവര്‍ ഹിറ്റിംഗ് കാഴ്ചവെക്കേണ്ടതുമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ നായകനും നിലവിലെ കോച്ചുമായ മിസ്ബ ഉള്‍ ഹക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര വിജയം ബാബര്‍ അസമെന്ന യുവ ക്യാപ്റ്റന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി. സ്പിന്നിനെ നേരിടുമ്പോള്‍ ഭേദപ്പെട്ട ഗെയിം പ്ലാനും മധ്യ നിരയുടെ ഫോമില്ലായ്മയുമാണ് പാക്കിസ്ഥാന്‍ വേഗത്തില്‍ ശരിപ്പെടുത്തേണ്ട കാര്യമെന്നും മിസ്ബ വ്യക്തമാക്കി.
6-7 നമ്പറുകളിലെ പവര്‍ ഹിറ്റിംഗ് വിജയകരമായിരുന്നില്ലെന്നും വാലറ്റത്തില്‍ ഹസന്‍ അലിയുടെ കൂറ്റന്‍ അടികളാണ് ടീമിനെ രക്ഷിച്ചതെന്നും പറഞ്ഞ മിസ്ബ ടീം പ്രതീക്ഷിക്കുന്നത് ഈ റോള്‍ നവാസ്, ആസിഫ്, ഡാനിഷ് എന്നിവര്‍ ഏറ്റെടുക്കുമെന്നാണെന്നും പറഞ്ഞു. എന്നാല്‍ വിദേശ സാഹചര്യങ്ങളിലാണ് അവര്‍ കളിച്ചതെന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും മിസ്ബ സൂചിപ്പിച്ചു.