ലാഹോറിലെ ഗഡ്ഡാഫി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ 93 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്ക 277 റൺസ് വിജയ ലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയപ്പോള്‍ ടീമിന് 183 റൺസ് മാത്രമേ നേടാനായുള്ളു.
ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാന്‍ 378 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 269 റൺസിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാനെ 167 റൺസിന് ദക്ഷിണാഫ്രിക്ക എറിഞ്ഞൊതുക്കിയെങ്കിലും ടീമിന് 183 റൺസ് മാത്രമേ നേടാനായുള്ളു.
ആദ്യ ഇന്നിംഗ്സിൽ ഇമാം ഉള്‍ ഹക്കും സൽമാന്‍ അഗയും പാക്കിസ്ഥാന് വേണ്ടി 93 റൺസ് നേടിയപ്പോള്‍ സൊഹൈൽ മസൂദ് 76 റൺസും മൊഹമ്മദ് റിസ്വാന്‍ 75 റൺസും ടീമിനായി നേടി. ദക്ഷിണാഫ്രിക്കയ്ക്കായി സെനുരന്‍ മുത്തുസാമി 6 വിക്കറ്റുമായി തിളങ്ങി.
ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിൽ ടോണി ഡി സോര്‍സി 104 റൺസും റയാന്‍ റിക്കൽട്ടൺ 71 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാന് വേണ്ടി ആദ്യ ഇന്നിംഗ്സിൽ നോമന്‍ അലി 6 വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ മുത്തുസാമി അഞ്ചും ഹാര്‍മര്‍ നാലും വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ 42 റൺസ് നേടിയ ബാബര്‍ അസം ആണ് പാക് നിരയിലെ ടോപ് സ്കോറര്‍.
54 റൺസ് നേടി ഡെവാള്‍ഡ് ബ്രെവിസും 45 റൺസ് നേടി റയാന്‍ റിക്കൽട്ടണും ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയെങ്കിലും 6 വിക്കറ്റുമായി ഷഹീന്‍ അഫ്രീദി പാക് വിജയം ഉറപ്പാക്കി.