പഴയ പന്ത് എത്ര കണ്ട് മികച്ച രീതിയില്‍ ഉപയോഗിക്കുന്നുവോ അതാണ് പേസ് ബൗളര്‍മാരുടെ വിജയം നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബൗളിംഗ് കോച്ച് ോട്ടിസ് ഗിബ്സണ്. കൊറോണയ്ക്ക് ശേഷമുള്ള കാലത്ത് പന്ത് ഷൈന്‍ ചെയ്യുവാന്‍ വിലക്ക് വരാനിരിക്കുമ്പോള്‍ ഈ സവിശേഷതയുള്ള ബൗളര്‍മാര്‍ക്കായിരിക്കും വിജയം കൊയ്യാനാകുന്നതെന്ന് ഓട്ടിസ് ഗിബ്സണ് വ്യക്തമാക്കി.
പുതിയ നിയമ പ്രകാരം പന്തില്‍ ഉമിനീര് തേയ്ക്കുവാന്‍ വിലക്ക് ഉണ്ട്. പൊതുവേ ബംഗ്ലാദേശില്‍ പന്തിന്റെ ഷൈന്‍ പോയാല്‍ പിന്നെ സ്പിന്നര്‍മാരാവും പ്രധാനമായും പന്തെറിയുക. ഇനിയങ്ങോട്ട് ഷൈന്‍ നിലനിര്‍ത്തുക പ്രയാസകരമാകുമ്പോള്‍ പെട്ടെന്ന് തന്നെ പന്ത് പഴയതാകുവാനും ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകുകയും ചെയ്യുമെന്ന് ഗിബ്സണ് വ്യക്തമാക്കി.