ഒരു ബാഴ്സലോണ യുവതാരം കൂടെ ക്ലബ് വിട്ടു

ബാഴ്സലോണയുടെ ഒരു യുവതാരം കൂടെ ക്ലബ് വിട്ടു. ബാഴ്സലോണ ബി ടീമിന്റെ റൈറ്റ് ബാക്കായ ഗുയിലം ജൈമിയാണ് ക്ലബുമായി കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. 21കാരനായ താരം പുതിയ ക്ലബുകളുടെ ഓഫർ കേൾക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. റൈറ്റ് വിങ്ങിലും റൈറ്റ് ബാക്കായും ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരമാണ് ജൈമി.

16ആം വയസ്സ് മുതൽ താരം ബാഴ്സലോണക്ക് ഒപ്പം ഉണ്ട്. 2018/19 സീസൺ മുതൽ ബാഴ്സലോണ ബി സ്ക്വാഡിലെ സ്ഥിരാംഗമാണ്. സ്പാനിഷ് സ്വദേശിയായ താരം ലാലിഗയിൽ തന്നെ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഉള്ളത്.