ഹെഡിംഗ്‍ലിയില്‍ ഇംഗ്ലണ്ടിന്റെ അവിശ്വസനീയ വിജയത്തില്‍ ചെറുതെങ്കിലും നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ജാക്ക് ലീഷ്. അവസാന വിക്കറ്റില്‍ ബെന്‍ സ്റ്റോക്സിനൊപ്പം പിന്തുണ നല്‍കി വിജയം പിടിച്ചെടുത്ത ജാക്ക് ലീഷ് 17 പന്തുകള്‍ അതിജീവിച്ചുവെങ്കിലും നഥാന്‍ ലയണിന്റെ പിഴവില്ലായിരുന്നുവെങ്കില്‍ രണ്ട് റണ്‍സ് അകലെ മത്സരം റണ്‍ ഔട്ട് ആകേണ്ടതായിരുന്നു.
ബാറ്റിംഗില്‍ വാലറ്റത്തിലെ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പായി ജാക്ക് ലീഷ് മാറിയിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍വിയൊഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും ക്രെയിഗ് ഓവര്‍ട്ടണുമായി ചേര്‍ന്ന് പൊരുതിയ 14 ഓവറുകള്‍ ഇംഗ്ലണ്ടിന്റെ സമനിലയുടെ പ്രതീക്ഷകളായിരുന്നു. ഓവറിലിലും 43 പന്തില്‍ നിന്ന് 21 റണ്‍സ് ജാക്ക് ലീഷ് നേടിയിരുന്നു. അവസാന മത്സരത്തില്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ ആരാധകര്‍ ‘Stand Up If You Love Jack Leach’, എന്ന് പാടുന്നത് കേട്ട് നഥാന്‍ ലയണ്‍ വന്ന് തന്നോട് ചോദിച്ചിരുന്നു, “ആ റണ്‍ഔട്ട് അവസരത്തിന് എനിക്ക് എത്ര ബിയര്‍ വാങ്ങി തരണം നീയെന്ന്”, എനിക്ക് തോന്നുന്നത് ഞാന്‍ കുറേ അധികം ബിയര്‍ ലയണിന് വാങ്ങിക്കൊടുക്കുണമെന്നാണെന്നും ജാക്ക് ലീഷ് പറഞ്ഞു.