അയര്‍ലണ്ടിനെതിരെ മൂന്നാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ റീസ ഹെന്‍ഡ്രിക്സ് – ടെംബ ബാവുമ കൂട്ടുകെട്ട് നേടിയ 127 റൺസ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് നയിക്കുവാനുള്ള അടിത്തറയായി മാറിയത്. ഹെന്‍ഡ്രിക്സ് 48 പന്തിൽ 69 റൺസ് നേടിയപ്പോള്‍ 51 പന്തിൽ 72 റൺസായിരുന്നു ടെംബ ബാവുമയുടെ സംഭാവന.
കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഡേവിഡ് മില്ലര്‍ അത് വീണ്ടും തുടര്‍ന്നപ്പോള്‍ 189 റൺസിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. മില്ലര്‍ 17 പന്തിൽ 36 റൺസാണ് നേടിയത്.













