രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ, ലക്ഷ്യം ഇനിയും ഏറെ അകലെ

Sports Correspondent

പാക്കിസ്ഥാന്റെ 462 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ 23 ഓവറുകള്‍. നാലാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 72 റണ്‍സാണ് വിക്കറ്റ് നഷ്ടപ്പെടാതെ നേടിയിരിക്കുന്നത്. 39 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 32 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

എന്നാല്‍ ഒന്നാം ഇന്നിംഗ്സിലും സമാനമായ സ്ഥിതിയില്‍ ഒന്നാം വിക്കറ്റില്‍ 142 റണ്‍സ് നേടിയ ശേഷമാണ് 60 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. ഒരു സെഷനും ഒരു ദിവസവും കളി അവശേഷിക്കെ 10 വിക്കറ്റുകള്‍ കൈവശമുള്ള ഓസ്ട്രേലിയ നേടേണ്ടത് 390 റണ്‍സ് കൂടിയാണ്.