ഒരു ഓവറിൽ 31 റൺസ്, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ റെക്കോർഡ്

ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ പുതിയ റെക്കോർഡ് പിറന്നു. ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് ആണ് ഇന്ന് വെസ്റ്റിൻഡീസിനെതിരെ പിറന്നത്. റോസ്റ്റൻ ചെയ്സ് എറിഞ്ഞ 47ആമത്തെ ഓവറിൽ ആണ് ശ്രേയസ് അയ്യറും റിഷഭ് പന്തും കൂടി 31 റൺസ് ആണ് അടിച്ചത്. ആദ്യമായാണ് ഇന്ത്യ ഏകദിന മത്സരത്തിൽ ഒരു ഓവറിൽ ഇത്ര റൺസ് എടുക്കുന്നത്‌. ആ ഓവറിൽ നാലു സിക്സും ഒരു ഫോറുമാണ് ശ്രേയസ് അയ്യർ അടിച്ചത്.

1999ൽ ന്യൂസിലൻഡിനെതിരെ സച്ചിനും ജഡേജയും കൂടി നേടിയ 28 റൺസിന്റെ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. 2000ൽ സഹീർ ഖാനും അഗാർക്കറും കൂടി സിംബാവയ്ക്ക് എതിരെ അടിച്ച 27 റൺസ് ആണ് ഏകദിനത്തിൽ ഇന്ത്യ ഒരു ഓവറിൽ നേടിയ മൂന്നാമത്തെ ഉയർന്ന സ്കോർ‌

Previous articleരാഹുലിനും രോഹിത് ശർമ്മക്കും സെഞ്ചുറി, റിഷഭ് പന്തിന്റെ വെടിക്കെട്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ
Next articleകേരള പ്രീമിയർ ലീഗ്, ഗോൾഡൻ ത്രഡ്സ് കോവളം പോരാട്ടം സമനിലയിൽ