മൂന്ന് വിക്കറ്റുകള്‍ നഷ്ടം, മികച്ച തുടക്കത്തിന് ശേഷം ന്യൂസിലാണ്ട് പതറുന്നു

Sports Correspondent

പാക്കിസ്ഥാന്‍ നേടിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടരുന്ന ന്യൂസിലാണ്ടിന് രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. 33 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം 77/3 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ ടീമിന് ഹെന്‍റി നിക്കോളസിന്റെ വിക്കറ്റും നഷ്ടമായി കനത്ത പ്രതിരോധത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയിലായിരുന്നുവെങ്കിലും ഷഹീന്‍ അഫ്രീദി ഓവര്‍സ്റ്റെപ്പ് ചെയ്തതോടെ ന്യൂസിലാണ്ടിന് ആശ്വാസം നല്‍കുന്ന കാര്യമായി അത് മാറുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത് മികച്ച തുടക്കം ന്യൂസിലാണ്ടിന് ഓപ്പണര്‍മാരായ ലാഥവും ബ്ലണ്ടലും നല്‍കിയെങ്കിലും ബ്ലണ്ടലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഫഹീം അഷ്റഫ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

Nz

ടോം ലാഥം(33), ടോം ബ്ലണ്ടല്‍(16), റോസ് ടെയിലര്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. കെയിന്‍ വില്യംസണും ഹെന്‍റി നിക്കോള്‍സുമാണ് ക്രീസിലുള്ളത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ്, ഷഹീന്‍ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവര്‍ വിക്കറ്റുകള്‍ നേടി.