വെല്ലിംഗ്ടണിൽ ന്യൂസിലാണ്ടിന് മികച്ച തുടക്കം, കോൺവേയ്ക്ക് അര്‍ദ്ധ ശതകം

Sports Correspondent

വെല്ലിംഗ്ടണിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഓപ്പണര്‍മരായ ടോം ലാഥവും ഡെവൺ കോൺവേയും ചേര്‍ന്ന് 87 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

27 റൺസ് നേടിയ ടോം ലാഥമിനെ കസുന്‍ രജിത പുറത്താക്കുകയായിരുന്നു. മഴ കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. 26 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 88/1 എന്ന നിലയിലാണ്. 56 റൺസ് നേടി ഡെവൺ കോൺവേയും 1 റൺസ് നേടി കെയിന്‍ വില്യംസണും ആണ് ക്രീസിലുള്ളത്.