ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന് ശേഷം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ന്യൂസിലാണ്ട്

Sports Correspondent

ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ട് തങ്ങളുടെ സ്കോര്‍ 435/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തപ്പോള്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ന്യൂസിലാണ്ട്. ഹാരി ബ്രൂക്കിന് തന്റെ ഇരട്ട ശതകം നഷ്ടമായി 186 റൺസിന് പുറത്തായപ്പോള്‍ ജോ റൂട്ട് 153 റൺസുമായി പുറത്താകാതെ നിന്നു.

315/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 8 റൺസ് കൂടി നേടുന്നതിനിടെ ഹാരി ബ്രൂക്കിനെ നഷ്ടമായി. മാറ്റ് ഹെന്‍റിയ്ക്കായിരുന്നു വിക്കറ്റ്. നാല് വിക്കറ്റാണ് ഹെന്‍റി നേടിയത്.

ന്യൂസിലാണ്ട് നിരയിൽ 35 റൺസ് നേടിയ ടോം ലാഥവും 30 റൺസ് നേടിയ ഹെന്‍റി നിക്കോള്‍സും ഒഴികെ ആര്‍ക്കും റൺസ് കണ്ടെത്താനായില്ല. 36 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 105/7 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും ജാക്ക് ലീഷും മൂന്ന് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.