രണ്ടാം ടി20യിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലാണ്ടിന് മികച്ച വിജയം. ഇന്ന് 68 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 175/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 107 റൺസ് മാത്രമാണ് നേടിയത്.
ഡെവൺ കോൺവേ 60 റൺസുമായി ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഷ് ക്ലാര്‍ക്സൺ (9 പന്തിൽ പുറത്താകാതെ 26), നിക് കെല്ലി (21), മിച്ചൽ സാന്റനര്‍ (20) എന്നിവര്‍ക്കൊപ്പം 18 റൺസുമായി പുറത്താകാതെ നിന്ന് കോള്‍ മക്കോങ്കിയും ആണ് ന്യൂസിലാണ്ടിനായി തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡര്‍ 2 വിക്കറ്റ് നേടി.
ന്യൂസിലാണ്ടിന് വേണ്ടി ലോക്കി ഫെര്‍ഗൂസണും ബെന്‍ സീയേഴ്സും മൂന്ന് വീതം വിക്കറ്റും മിച്ചൽ സാന്റനര്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ 33 റൺസ് നേടിയ ജോര്‍ജ്ജ് ലിന്‍ഡേ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.