Cricket

ബ്രാഡ് ഹാഡിന്‍ ന്യു സൗത്ത് വെയിൽസ് പുരുഷ ടീമിന്റെ ഹെഡ് കോച്ച്

Bradhaddin

മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹാഡിനിനെ കോച്ചായി നിയമിച്ച് ന്യു സൗത്ത് വെയിൽസ്. ന്യു സൗത്ത് വെയിൽസിന്റെ പുരുഷ ടീമിന്റെ കോച്ചായാണ് ഹാഡിന്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. ഗ്രെഗ് ഷിപ്പേര്‍ഡിന്റെ കരാര്‍ കാലാവധി വെട്ടിക്കുറച്ചതിനാലാണ് ഹാഡിനിലേക്ക് പുതിയ ദൗത്യം എത്തുന്നത്. ജൂൺ മുതലാണ് ഹാഡിന്‍ ചുമതലയേല്‍ക്കുക.

2014ൽ ന്യു സൗത്ത് വെയിൽസിന് വേണ്ടി അവസാനമായി കളിച്ച ഹാഡിന്‍ 12 വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ച് ന്യു സൗത്ത് വെയിൽസിലേക്ക് എത്തുക. ഓസ്ട്രേലിയയുടെ സഹ പരിശീലകനും ഫീൽഡിംഗ് കോച്ചായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഹാഡിന്‍ നിലവിൽ ഐപിഎലില്‍ പഞ്ചാബ് കിംഗ്സിൽ റിക്കി പോണ്ടിംഗിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗമാണ്.