വീണ്ടും വില്യംസണ് സെഞ്ച്വറി, ദക്ഷിണാഫ്രിക്കക്ക് എതിരെ 7 വിക്കറ്റ് വിജയവുമായി ന്യൂസിലൻഡ്

Newsroom

ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലംഡ് വിജയിച്ചു. നാലാം ദിവസം അവസാന സെഷനിലേക്ക് 267 എന്ന വിജയലക്ഷ്യം ന്യൂസിലൻഡ് 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ പിന്തുടർന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മറ്റൊരു സെഞ്ച്വറിയുമായി ന്യൂസിലൻഡിന്റെ ഹീറോ ആയി. ഇന്ന് 133 റൺസുമായി വില്യംസൺ പുറത്താകാതെ നിന്നു. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലും കെയ്ൻ വില്യംസൺ സെഞ്ച്വറി നേടിയിരുന്നു. അവസാന 7 ടെസ്റ്റുകളിൽ നിന്ന് 7 സെഞ്ച്വറികൾ വില്യംസൺ നേടി.

ന്യൂസിലൻഡ് 24 02 16 10 38 13 975

260 പന്തിൽ നിന്ന് 133 റൺസാണ് വില്യംസൺ എടുത്തത്. 2 സിക്സും 11 ഫോറും താരം അടിച്ചു. വിൽ യംഗ് 60 റൺസുമായി പുറത്താകാതെ നിന്നു. 20 റൺസ് എടുത്ത രചിൻ, 30 റൺസ് എടുത്ത ലഥാം, 17 റൺസ് എടുത്ത കോൺവേ എന്നിവരുടെ വിക്കറ്റുകൾ ആണ് ന്യൂസിലൻഡിന് നഷ്ടമായത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ 244ന് ഓളൗട്ട് ആയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ 211ന് ഓളൗട്ട് ആക്കി ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 235ന് ഓളൗട്ട് ആയി.