ന്യൂസിലൻഡ് ടീം നാട്ടിലേക്ക് തിരിച്ചു, ഏകദിന പരമ്പര ഉപേക്ഷിച്ചു

Newsroom

ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ബാക്കി മത്സരങ്ങൾ ഉപേക്ഷിച്ചു. ന്യൂസിലൻഡിൽ എല്ലാവരും ഉടൻ തിരികെയെത്തണം എന്ന പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിച്ചാണ് ന്യൂസിലൻഡ് ടീം മടങ്ങുന്നത്‌. കൊറോണ ഭീതി ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും ഒക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

പരമ്പരയിലെ ആദ്യ ഏകദിനം കാണികൾ ഇല്ലാതെ നടന്നിരുന്നു. ഇനിയും രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ആണ് ന്യൂസിലൻഡ് ടീം മടങ്ങുന്നത്. മടങ്ങി എത്തുന്ന ടീം 16 ദിവസം സ്വയം ക്വാരന്റീൻ ചെയ്യേണ്ടി വരും. ഈ പരമ്പരയിലെ ബാക്കി മത്സരങ്ങൾ പിന്നീട് നടത്തുന്നത് ആലോചിക്കും എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.