അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് നുവാന്‍ കുലശേഖര

Sports Correspondent

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് നുവാന്‍ കുലശേഖര. 2014ലെ ടി20 ലോകകപ്പ് ജേതാവായ താരമാണ് നുവാന്‍ കുലശേഖര. അന്ന് ഇന്ത്യയെയാണ് ലങ്ക കീഴടക്കി കിരീടം സ്വന്തമാക്കിയത്. 173 ഏകദിനങ്ങളില്‍ നിന്ന് 186 വിക്കറ്റും 21 ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റും നേടിയ താരം ടി20യില്‍ 56 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 263 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 313 വിക്കറ്റാണ് താരത്തിന്റെ നേട്ടം.

ഒരു കാലത്ത് ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയ താരം കൂടിയാണ് നുവാന്‍ കുലശേഖര. താരം ശ്രീലങ്കന്‍ ബോര്‍ഡിനോട് ഒരു വിടവാങ്ങല്‍ മത്സരം ആവശ്യപ്പെട്ടിരുന്നുവെന്നും നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.