ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ ഇടം നല്‍കുമെന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനോ കോച്ച് ട്രെവര്‍ ബെയിലിസ്സോ പറയുന്നില്ലെങ്കിലും താരത്തിനു പാക്കിസ്ഥാന്‍ അയര്‍ലണ്ട് മത്സരങ്ങളില്‍ അവസരം നല്‍കുമെന്ന സൂചന ട്രെവര്‍ ബെയിലിസ്സ് നല്‍കിയിരുന്നു. അതിനു ശേഷം മാത്രമേ താരത്തെ ലോകകപ്പിനു ഉളഅപ്പെടുത്തുമോ എന്ന് തീരുമാനിക്കുകയുള്ളുവെന്ന് പറയുമ്പോളും താരം ദേശീയ ടീമിലേക്ക് വരുമ്പോള്‍ സാധ്യത നഷ്ടമാകുന്നത് ഡേവിഡ് വില്ലിയെ പോലുള്ള താരങ്ങള്‍ക്കാണ്.
എന്നാല്‍ ഇപ്പോള്‍ പുതിയൊരു താരത്തെ ടീമിലേക്ക് കൊണ്ടുവരുന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ഡേവിഡ് വില്ലി പറയുന്നത്. ശരിക്കും ഇത് ക്യാപ്റ്റനും കോച്ചിനും സെലക്ടര്‍മാര്‍ക്കും തലവേദനയാണ്. ഇംഗ്ലണ്ട് ഒന്നാം നമ്പറിലേക്ക് എത്തുമ്പോളും ഒരു സംഘം താരങ്ങളാണ് കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഒരുമിച്ച് കളിക്കുന്നത്. അപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഇതുപോലെ ഒരു താരം വന്ന് താനും ടീമിന്റെ ഭാഗമാണെന്ന് പറയുന്നത് ശരിയാണോന്ന് തനിക്ക് നിശ്ചയമില്ലെന്ന് ഡേവിഡ് വില്ലി പറഞ്ഞു.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ജോഫ്ര മികച്ച കളിക്കാരനാണോയെന്ന് തനിക്ക് സത്യസന്ഥമായി അറിയില്ല. സെലക്ടര്‍മാരുടെ ജോലിയാണ് കഴിവുള്ള താരഹ്ങളെ തിരഞ്ഞെടുക്കുക എന്നത്. അതിനാല്‍ തന്നെ അത്തരം തീരുമാനങ്ങളെ മാനിക്കണം. അവസരം ലഭിയ്ക്കുന്ന താരങ്ങള്‍ക്ക് കളിക്കളത്തില്‍ കഴിവ് തെളിയിക്കുവാനുള്ള അവസരമാണ് ലഭിയ്ക്കുന്നതെന്നും ഡേവിഡ് വില്ലി പറഞ്ഞു.