ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് ഇരട്ട ശതകം ആണ് 190 റൺസിൽ പുറത്തായപ്പോള്‍ ഡാരിൽ മിച്ചലിന് നഷ്ടമായത്. ലോര്‍ഡ്സിൽ ശതകം നേടിയ താരം ട്രെന്റ് ബ്രിഡ്ജിൽ ശതകം നേടിയെങ്കിലും ഇരട്ട ശതകത്തിന് 10 റൺസ് അകലെ നഷ്ടമായി.
സത്യസന്ധമായി പറഞ്ഞാൽ ഇരട്ട ശതകം നഷ്ടമായതിൽ തന്നെ അലട്ടുന്നേയില്ലെന്നും ടീമിന് വേണ്ടി സംഭാവന നൽകാനായി എന്നതും ഈ സ്കോര്‍ ടീമിന്റെ വിജയത്തിന് ഉപകരിക്കുമെങ്കില്‍ അതുമാണ് പ്രധാനം എന്നാണ് ഡാരിൽ മിച്ചൽ വ്യക്തമാക്കിയത്.
553 റൺസ് നേടിയ ന്യൂസിലാണ്ടിന്റെ അവസാന വിക്കറ്റായി വീണത് മിച്ചലായിരുന്നു. ട്രെന്റ് ബോള്‍ട്ടുമായി 33 റൺസ് കൂട്ടിചേര്‍ത്ത ശേഷമാണ് താരം പുറത്തായത്.