ആദ്യ ടെസ്റ്റിലേത് പോലെ രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ കാത്തിരിക്കുന്നത് മോശം ഫലം. വാണ്ടറേഴ്സ് ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലങ്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയിട്ടുള്ളത്. 9 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.
വിയാന്‍ മുള്‍ഡര്‍ ആദ്യ സെഷനില്‍ ശ്രീലങ്കന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ രണ്ടാം സെഷനില്‍ ആന്‍റിച്ച് നോര്‍ക്കിയ ആയിരുന്നു ലങ്കന്‍ അന്തകനായി അവതരിച്ചത്. ആറ് വിക്കറ്റാണ് താരം മത്സരത്തില്‍ നേടിയത്. മുള്‍ഡര്‍ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ശ്രീലങ്കയ്ക്കായി 60 റണ്‍സുമായി കുശല്‍ പെരേര ടോപ് സ്കോറര്‍ ആയി.
92 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറും 40 റണ്‍സുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ആതിഥേയര്‍ക്കായി ഒന്നാം ദിവസം ബാറ്റിംഗില്‍ തിളങ്ങി. 5 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.